ജില്ലാ കോടതിയില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട :  ജില്ലാ കോടതിയിൽനിന്ന് മൊബൈൽഫോൺ മോഷ്ടിച്ച പ്രതിയെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് പിടികൂടി. കൊടുങ്ങല്ലൂർ അഴീക്കോട് മണപ്പുറത്ത് വീട്ടിൽ മുഹമ്മദ് ഷഹീറി(37)നെയാണ് സൈബർ സി.ഐ. പി.കെ. പദ്മരാജൻ, പോലീസ് സി.ഐ. എസ്.പി. സുധീരൻ എന്നിവർ അടങ്ങിയ സംഘം കൊടുങ്ങല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.

24-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ജില്ലാ കോടതിയിലെ ജീവനക്കാരി, ജഡ്ജിയുടെ ചേംബറിനു മുൻവശത്ത് വെച്ചിരുന്ന ഫോണാണ് പ്രതി മോഷ്ടിച്ചത്. മോഷ്ടിച്ച ഉടനെ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. വിവാഹബന്ധം വേർപ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഷഹീർ കോടതിയിലെത്തിയത്.

ഫോൺ നഷ്ടപ്പെട്ടതിനെത്തുടർന്ന് കോടതി ജീവനക്കാരി ഇരിങ്ങാലക്കുടയിലുള്ള സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മോഷ്ടിച്ച ഫോൺ കൊടുങ്ങല്ലൂർ തെക്കേനടയിലുള്ള ഒരു മൊബൈൽ ഷോപ്പിൽ കൊടുത്ത് അൺ ലോക്ക് ചെയ്യുകയും തുടർന്ന് ആ കടയിൽത്തന്നെ അയ്യായിരം രൂപക്ക് വിൽക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അഴീക്കോട് ജെട്ടിയിൽനിന്ന് അറസ്റ്റുചെയ്തത്. അന്വേഷണ സംഘത്തിൽ സൈബർ എസ്.ഐ. സി. ചിത്തരഞ്ജൻ, സീനിയർ സി.പി.ഒ. മനോജ് എ.കെ, സൈബർ വിദഗ്ധരായ ഷനൂഹ് സി.കെ., ഹസീബ് കെ.എ. എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...