യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം ; തൽസ്ഥിതി തുടരാൻ നിർദേശിച്ച് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ച് സുപ്രീംകോടതി. 6 പള്ളികള്‍ കൈമാറുന്നത് സംബന്ധിച്ചാണ് കോടതി ഉത്തരവ്. അതോടൊപ്പം ഇരു സഭകൾക്കും കേരളത്തില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട എത്ര അംഗങ്ങൾ വീതം ഉണ്ടെന്ന് അറിയിക്കാനും സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. നേരത്തെ തന്നെ എറണാകുളം,പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇന്ന് കോടതി നിർദേശിച്ചത് നിലവിൽ ആരുടെ കയ്യിലാണോ ഈ ഭരണം ആ സ്ഥിതിയിൽ തന്നെ തുടരണമെന്നാണ്. കോടതി ഈ കേസ് ജനുവരി 29, 30 തീയതികളിൽ വിശദമായി പരിശോധിക്കും. കേസ് പരിഗണിച്ചത് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്. തൽസ്ഥിതി തുടർന്ന് പോകവേ എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ സംസ്ഥാന സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാമെന്ന സുപ്രീംകോടതി നിർദേശത്തെ ഓർത്തഡോക്സ് സഭ എതിർത്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...