വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ്‌ ജയം ചോദ്യംചെയ്‌തുള്ള ഹർജി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മന്ത്രി വീണാ ജോര്‍ജിന്റെ 2016ലെ തെരഞ്ഞെടുപ്പ് ജയം ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.തെരഞ്ഞെടുപ്പ് ജയത്തിനായി മതചിഹ്നങ്ങളെ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചുള്ള ഹര്‍ജി ജസ്റ്റിസ് സഞ്ജീവ്ഖന്നാ അദ്ധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.ആറന്‍മുളയില്‍ വീണാജോര്‍ജിന്റെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍ നായരുടെ ഇലക്ഷന്‍ ഏജന്റായിരുന്ന വി ആര്‍ സോജിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നാമനിര്‍ദേശപത്രികയില്‍ ചില വിവരങ്ങള്‍ മറച്ചുവെച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. 2017 ഏപ്രിലില്‍ ഈ ഹര്‍ജി കേരളാഹൈക്കോടതി തള്ളിയിരുന്നു.

ഇതേതുടര്‍ന്നാണ്, ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വീണാജോര്‍ജ് മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്ന ആരോപണം തെളിയിക്കാനുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ വാദം ശരിവെച്ചാണ് സുപ്രീംകോടതിയും ഹര്‍ജി തള്ളിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...