മൂഴിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൂഴിയാർ ഡാമിലെ ജലനിരപ്പ് 24 ബുധനാഴ്ച വെളുപ്പിനെ 2 മണിക്ക് 192.63 മീറ്റർ എത്തിയതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ 3 ഷട്ടറുകൾ 10 സെന്റിമീറ്റര്‍ വീതം ഉയർത്തി 17 കമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിയിരുന്നു. രാവിലെ 6 മണിക്ക്  ശേഷം സംഭരണിയിലെ ജലനിരപ്പ് കുറഞ്ഞതിനാൽ ഗേറ്റ് നമ്പര്‍ രണ്ട് 10 സെന്റിമീറ്ററിൽ നിന്നും 20 സെ.മീറ്റർ ആയി ഉയർത്തുകയും മറ്റ് ഷട്ടറുകൾ അടയ്ക്കുകയും ചെയ്തു.

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡാമിന്റെ 3 ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ 30 CM മുതൽ 120 CM വരെ ഘട്ടംഘട്ടമായി ഉയർത്തി 100 ക്യുമെന്റ് മുതൽ 200 കൃമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടണമെന്ന് കെഎസ്ഇബി കക്കാട് ഡാം സേഫ്റ്റി ഡിവിഷൻ വിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡാമിന്റെ 3 ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ 30 CM മുതൽ 120 CM വരെ ഘട്ടംഘട്ടമായി ഉയർത്തി 100 കൃമെക്സ് മുതൽ 150 കൃമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇപ്രകാരം പുഴയിലുടെ ഒഴുക്കിവിടുന്ന ജലം 2 മണിക്കൂറിനുള്ളിൽ ആങ്ങമുഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരുകയും കക്കാട്ടാറിലെ ജലനിരപ്പ് 20 cm വരെ ഉയരുവാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തുള്ളവർക്കും പൊതുജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകേണ്ടതും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കൈക്കൊള്ളണ്ടതുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...