പൊതുനിരത്തുകളിലെ കൊടിമരം ; കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം: പൊതുനിരത്തുകളിലെ കൊടിമരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താല്‍ക്കാലിക പുതിയ കൊടി മരങ്ങള്‍ വന്നു.ഇതൊക്കെ അധികാരികള്‍ കണ്ണു തുറന്നു കാണണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലും പുറമ്പോക്ക് ഭൂമിയിലും പുതിയ സ്ഥിരം കൊടിമരങ്ങള്‍ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. ഇത് നടപ്പിലാക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ തുറന്ന് പറയണമെന്നും കോടതി ആഞ്ഞടിച്ചു.

യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി ഇത്തരത്തില്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്. രാഷ്‌ട്രീയ പര്‍ട്ടികളുടെ തന്നെ കൊടി മരങ്ങളാണ് അധികവും നിരത്തുകളിലുള്ളത്. ഇവ സ്ഥാപിക്കുന്നത് അനുമതിയില്ലാതെയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അധികൃതര്‍ ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കണമെന്നും ഇതു സംബന്ധിച്ച്‌ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി. പാര്‍ട്ടികള്‍ക്കും യൂണിയനുകള്‍ക്കും കൊടിമരങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. മറ്റുള്ളവര്‍ കൊടി മരങ്ങള്‍ നാട്ടിയാല്‍ നിയമപ്രകാരം കേസെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

നടപ്പാതകളിലെ കൈവരികള്‍, മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍, ബാനറുകള്‍, തുടങ്ങിയവ നിരോധിച്ചതായി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.എന്നാല്‍ ഇതു സംബന്ധിച്ചല്ല വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ഭൂരിഭാഗം നിരത്തുകളിലും ട്രാഫിക് ജംഗ്ഷനുകളിലും സ്ഥാപിച്ചിരിക്കുന്ന സ്ഥിരമായ കൊടിമരങ്ങള്‍ സംബന്ധിച്ചാണ് നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...