ചെങ്ങന്നൂരില്‍ നിന്ന് 72,000 പാക്കറ്റ് ഹാന്‍സ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ നിന്ന് 72,000 പാക്കറ്റ് ഹാന്‍സ് പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ ഹാന്‍സ് വേട്ട ചെങ്ങന്നൂര്‍ പോലീസും എസ്പിയുടെ ഡാന്‍സാഫ് ടീമും ചേര്‍ന്നു നടത്തി. വിപണിയില്‍ 35 ലക്ഷത്തോളം രൂപ വിലവരുന്ന 72,000 പാക്കറ്റ് ഹാന്‍സ് ആണ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പരുമല വാലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫി(38)നെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ക്രിമിനല്‍ കേസുകളില്‍ ജയിലില്‍ നിന്ന് പുറത്തു വന്നതിന് ശേഷം പാണ്ടനാട് വാടക വീട് എടുത്താണ് ഇയാള്‍ പുകയില ഉല്‍പന്നങ്ങളുടെ കച്ചവടം നടത്തിയിരുന്നത്. മൂന്നു വാഹനങ്ങളിലായി തമിഴ്‌നാട്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുമാണ് ഉല്‍പന്നങ്ങള്‍ എത്തിച്ചിരുന്നതെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്പി ഡോ. ആര്‍. ജോസ് പറഞ്ഞു. മൂന്നു വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. വാടക വീട്ടില്‍ നിന്നാണ് ചാക്കുകണക്കിന് ഹാന്‍സ് പിടികൂടിയത്. ഈ ശൃംഖലയിലെ മറ്റു കണ്ണികളെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരാണ് ഇയാള്‍ക്ക് ഹാന്‍സ് നല്‍കുന്നത്? ഇയാള്‍ അത് ആര്‍ക്കൊക്കെ മറിച്ചു നല്‍കുന്നു എന്നീ കാര്യങ്ങളും അന്വേഷിക്കും. വിദ്യാര്‍ഥികളുടെ ഇടയില്‍ ഇത് കച്ചവടം നടത്തുന്നുണ്ടോയെന്ന കാര്യവും പരിശോധിച്ച്‌ വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു.

ജില്ലാ പോലീസ് മേധാവി വി. ജയദേവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്പി ബിനുകുമാര്‍, ചെങ്ങന്നൂര്‍ എസ്‌എച്ച്‌ഓ ജോസ് മാത്യു, എസ്‌ഐമാരായ എംസി അഭിലാഷ്, സുരേഷ് ബാബു, ഇല്യാസ്, എഎസ്‌ഐമാരായ സന്തോഷ്, അജിത്ത്കുമാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ ഹരികൃഷ്ണന്‍, മുഹമ്മദ് ഷാഫി, അനസ്, രതീഷ് കുമാര്‍, സിദ്ദിഖ്, സിപിഓമാരായ അതുല്‍ രാജ്, ശിവകുമാര്‍, എസ്. സനല്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...