ഡല്‍ഹി:റഫാല്‍ കേസില്‍ പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ദസോള്‍ട്ട് ഏവിയേഷനെതിരായ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. റഫാല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ഒരു അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍, ഇത് കോടതി തള്ളി. നേരത്തെ തന്നെ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയതാണെന്നും പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
റഫാല്‍ യുദ്ധവിമാന കരാറില്‍ ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തല്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഫ്രഞ്ച് ഓണ്‍ലൈന്‍ ജേണലായ മീഡിയപാര്‍ട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തല്‍. 7.5 മില്യണ്‍ യൂറോ ഇടനിലക്കാരന് കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.