ന്യൂഡല്‍ഹി : ഹിജാബ് ജഡ്ജിമാര്‍ ധരിക്കുന്ന തലപ്പാവിനു സമാനമല്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ നിരീക്ഷണം. ജഡ്ജിമാരുടെ തലപ്പാവും കുറിയും മതവിശ്വാസവുമായി ബന്ധമില്ലാത്തതാണെന്നും ഹിജാബുമായി താരതമ്യപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ചത്തെ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് ബുധനാഴ്ച പരിഗണിക്കും. 23 ഹര്‍ജിയാണ് കോടതി ഒരുമിച്ച് പരിഗണിക്കുന്നത്.
ഹിജാബും ജഡ്‌ജിമാരുടെ തലപ്പാവും സമാനമല്ല : സുപ്രീംകോടതി
RECENT NEWS
Advertisment



























