പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത ആളുകളെ മാറ്റിപാര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്നലെ ഉച്ച മുതല്‍ പെയ്യുന്ന കനത്ത മഴയുടെ സാഹചര്യത്തില്‍ ജില്ലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന്‌ കണ്ടെത്തിയിട്ടുള്ള സ്‌ഥലങ്ങളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി പാര്‍പ്പിക്കുന്നതിന്‌ കളക്‌ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പഴ്‌സണുമായ ഡോ.ദിവ്യ എസ്‌ അയ്യര്‍ ഉത്തരവിട്ടു.
സീതത്തോട്‌, അരുവാപ്പുലം, ചിറ്റാര്‍, തണ്ണിത്തോട്‌, പെരുനാട്‌, കൊല്ലമുള, നാരങ്ങാനം, ഏറത്ത്‌, ഏനാദിമംഗലം, കോന്നി, പത്തനംതിട്ട തുടങ്ങിയ വില്ലേജുകളുടെ പരിധിയിലുള്ള അപകട സാധ്യതയുള്ള സ്‌ഥലങ്ങളില്‍ താമസിക്കുന്നവരെയാണ്‌ സുരക്ഷിതസ്‌ഥാനത്തേക്ക്‌ മാറ്റുക. ഇതിനു പുറമേ പ്രാദേശികമായി അപകടസാധ്യതയുണ്ടെന്ന്‌ വിലയിരുത്തുന്ന പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും മാറ്റിതാമസിപ്പിക്കും.

ജില്ലാ പോലീസ്‌ മേധാവി, ഡിവിഷണല്‍ ഫോസ്‌റ്റ്‌ ഓഫീസര്‍മാര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ജില്ലാ ജിയോളജിസ്‌റ്റ്‌, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, തഹസീല്‍ദാര്‍മാര്‍, പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവരെ ഇതിനായി ഉത്തരവില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ജില്ലയില്‍ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഇന്ന്‌ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ്‌ വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ്‌ മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച്‌ കളക്‌ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ്‌ അയ്യര്‍ ഉത്തരവായി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...