ചരിത്രത്തില്‍ ആദ്യമായി പേപ്പര്‍രഹിത ‘ഹരിത ബെഞ്ചിന് ‘ രൂപം നല്‍കി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി പേപ്പര്‍രഹിത ‘ഹരിത ബെഞ്ചിന് ‘ രൂപം നല്‍കി സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അഭിഭാഷകരും കക്ഷികളും പേപ്പര്‍ ഇനി കൊണ്ടുവരരുതെന്ന് നിര്‍ദേശിച്ചത്. കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ ഭരണ സര്‍വീസുകളെ സംബന്ധിച്ചുള്ള കേസിന്റെ വാദത്തിനിടയിലാണ് ഈ വിഷയത്തില്‍ പേപ്പറുകള്‍ സ്വീകരിക്കില്ലെന്നും ഹരിത ബെഞ്ചാകുകയാണെന്നും ചന്ദ്രചൂഡ് അറിയിച്ചത്.

സ്കാന്‍ കോപ്പികള്‍ മാത്രമായിരിക്കും ഇനി മുതല്‍ സമര്‍പ്പിക്കാനാവുക. ഇതിനു പുറമേ അഭിഭാഷകര്‍ക്ക് സുപ്രീംകോടതി രജിസ്ട്രിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ജനറലും ഐടി സെല്‍ മേധാവിയും പരിശീലനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചെന്നും ശനിയാഴ്ചകളില്‍ നടത്താമെന്നുമാണ് കോടതി നിര്‍ദ്ദേശം.

അഭിഭാഷകരിലൊരാള്‍ എതിരഭിപ്രായം പ്രകടിപ്പിച്ചെങ്കിലും തങ്ങളും പരിശീലനം നേടിയെന്നും നിങ്ങളും ആരംഭിക്കണമെന്നും ബെഞ്ചംഗമായ എം ആര്‍ ഷാ പറഞ്ഞു. ചന്ദ്രചൂഡിനും എം ആര്‍ ഷായ്ക്കും പുറമേ കൃഷ്ണമുരാരി, ഹിമകോലി, പി എസ് നരസിംഹ എന്നിവരാണ് ബെഞ്ചംഗങ്ങള്‍. സുപ്രീംകോടതിയുടെ ഇ- കമ്മിറ്റി ചെയര്‍മാനായ ചന്ദ്രചൂഡ് കോടതി നടപടികളില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് വാദിക്കുന്നയാളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...