സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഇരു പക്ഷത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. പുതിയ സര്‍ക്കാര്‍ ചുമതല ഏല്‍ക്കുകയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉദ്ധവ് വിഭാഗത്തിന്റെ വാദങ്ങളെല്ലാം അപ്രസക്തമായി എന്നാണ് കോടതിയിലെ ഏക്നാഥ് വിഭാഗത്തിന്റെ നിലപാട്. ഗവര്‍ണര്‍ ഭരണഘടനയുടെ താത്പര്യങ്ങള്‍ അട്ടിമറിച്ച്‌ കൊണ്ട് ഇടപെട്ടു എന്നാണ് താക്കറെ വിഭാഗത്തിന്റെ ആക്ഷേപം. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്.

ഭൂരിപക്ഷം എംഎല്‍എ മാരുടെ പിന്തുണ ഉണ്ടെങ്കിലും ഷിന്‍ഡെ വിഭാഗത്തിനു യഥാര്‍ത്ഥ ശിവസേനയെന്ന് അവകാശപ്പെടാനാവില്ലെന്നു ശിവസേന താക്കറെ വിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നുമാണ് താക്കറെ പക്ഷത്തിന്റെ വാദം. അതേസമയം പാര്‍ട്ടി വിട്ട് പോയാല്‍ മാത്രമേ കൂറ് മാറ്റ നിരോധന നിയമം ബാധകം മാകൂവെന്നും തങ്ങള്‍ പാര്‍ട്ടിയില്‍ തന്നെയാണെന്നും ഷിന്‍ഡെ വിഭാഗം വാദിച്ചു. ശിവസേന പിളര്‍പ്പുമായി ബന്ധപ്പെട്ട് 5 കേസുകള്‍ സുപ്രിം കോടതിയുടെ പരിഗണനയില്‍ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...