രാഹുലിനെ ശിക്ഷിച്ച ജഡ്ജിയുടെ സ്ഥാനക്കയറ്റം ; എതിരായ ഹർജി സുപ്രീംകോടതി എട്ടിന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീർത്തി കേസിൽ ശിക്ഷിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ് വർമ ഉൾപ്പെടെ 68 ജഡ്ജിമാർക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി എട്ടിന് പരിഗണിക്കും. ഹരീഷ് വർമയ്ക്ക് രാജ്കോട്ട് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചിരുന്നു. 65 ശതമാനം പ്രമോഷൻ ക്വോട്ടയിൽ സ്ഥാനക്കയറ്റം നൽകാനുള്ള പട്ടികയിൽ വർമ ഉൾപ്പെട്ടിരുന്നു. ഗുജറാത്ത് ലീഗൽ ഡിപാർട്മെന്‍റ് അണ്ടർ സെക്രട്ടറി രവികുമാർ മേഹ്ത, ലീഗൽ സർവിസ് അതോറിറ്റി അസി. ഡറക്ടർ സചിൻ പ്രതാപ് റായ് മേഹ്ത എന്നിവരാണ് ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനെതിരെ ഹർജി നൽകിയത്.

ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മെരിറ്റും സീനിയോറിറ്റിയും പരിഗണിച്ച് സ്ഥാനക്കയറ്റത്തിന് പുതിയ പട്ടിക തയാറാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഹൈകോടതി ഉത്തരവിൽ ഏപ്രിൽ 28ന് സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരക്കിട്ടുള്ള ഈ നടപടിയിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...