കളക്ടര്‍ക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി റവന്യൂ റിക്കവറി തഹസില്‍ദാര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി റവന്യൂ റിക്കവറി തഹസില്‍ദാര്‍ രംഗത്ത്. എഡിഎം ഷാജഹാനെതിരെയാണ് റവന്യൂ റിക്കവറി തഹസില്‍ദാര്‍ വിനോദ് മുല്ലശ്ശേരി ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.ഭൂമി ഏറ്റെടുക്കാന്‍ നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കൃത്രിമം കാണിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ആവശ്യപ്പെട്ടു എന്നും തട്ടിപ്പിനു കൂട്ടുനില്‍ക്കാത്തതിനാല്‍ പ്രതികാര നടപടി എടുത്തെന്നുമാണ് പരാതി. ഒരു കോടി രൂപയ്ക്ക് പകരം രേഖകള്‍ മറച്ചുവെച്ച്‌ 4 കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. അംഗീകരിക്കാതെ വന്നപ്പോള്‍ രണ്ട് തവണ സ്ഥലം മാറ്റിയെന്നും പരാതിയില്‍ പറയുന്നു. വ്യാജ കേസുകളുണ്ടാക്കി തന്റെ ഭാവി നശിപ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രമിച്ചു എന്നും പരാതിയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...