രാജസ്ഥാന്‍ സിക്കാറില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാന്‍ : രാജസ്ഥാന്‍ സിക്കാറില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.ക്ഷേത്രദര്‍ശനം നടത്താനെത്തിയ സ്ത്രീകളാണ് മരിച്ചത്. ഏഴിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.ചന്ദ്ര കലണ്ടറിലെ 11-ാം ദിവസമായ ഇന്ന് ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിന്റെ വാതില്‍ തുറക്കുന്നതും കാത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

ഗേറ്റുകള്‍ തുറന്ന് ആളുകള്‍ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഉടന്‍ ഒരു സ്ത്രീ ബോധരഹിതയായി വീണു. ഇത് പിന്നിലുള്ള മറ്റുള്ളവരും വീഴാന്‍ കാരണമായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു.പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇവരെ ചികിത്സയ്ക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ജനക്കൂട്ടത്തെയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ഒരു സംഘം പോലീസ് ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. ഖാട്ടു ശ്യാം ജി ക്ഷേത്രം രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...