ബയോഫ്‌ളോക് മത്സ്യകൃഷിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് മികച്ച നേട്ടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) പിന്തുണയോടെ നടത്തിയ ബയോഫ്‌ളോക് കൃഷിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് മികച്ച നേട്ടം. കഴിഞ്ഞ വർഷമാരംഭിച്ച ഗിഫ്റ്റ് തിലാപിയയുടെ കൃഷിയുടെ വിളവെടുപ്പിൽ അരകിലോ തൂക്കമെത്തിയ മീനുകളാണ് ചേരാനെല്ലൂരിലെ ശ്രീലക്ഷ്മി സ്വയംസഹായക സംഘത്തിന് ലഭിച്ചത്. ടിജെ വിനോദ് എംഎൽഎ വിളവെടുപ്പ് മേള ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

അഞ്ച് മീറ്റർ വ്യാസവും 1.20 മീറ്റർ ഉയരവുമുള്ള 23,500 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ബയോഫ്‌ളോക് സംവിധാനമുള്ള ടാങ്കിൽ 1800 ഗിഫ്റ്റ് തിലാപിയയാണ് കഴിഞ്ഞ നവംബറിൽ കൃഷിക്കായി നിക്ഷേപിച്ചത്. വിളവെടുത്ത മീനുകൾ 500-550 ഗ്രാം തൂക്കം വളർച്ച നേടിയതായി കണ്ടെത്തി. ആവശ്യക്കാരെത്തുന്നതനുസരിച്ച് ഘട്ടം ഘട്ടംമായാണ് വിളവെടുപ്പ് പൂർത്തീകരിക്കുക. മുഴുവൻ മീനുകളും വിളവെടുക്കന്നതോടെ ചുരുങ്ങിയത് 900 കിലോ മത്സ്യം ലഭിക്കുമെന്നാണ് കരുതുന്നത്. ബയോഫ്‌ളോക് കൃഷിയിൽ മികച്ച നേട്ടമാണിത്. രണ്ട് ലക്ഷത്തിനടുത്ത് വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബയോഫ്‌ളോക് കൃഷിക്കുള്ള മുഴുവൻ ചിലവും വഹിച്ചത് സിഎംഎഫ്ആർഐയാണ്. പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാകാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിലായിരുന്നു കൃഷി. മീനുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന രീതിയിൽ വിവിധ സൗകര്യങ്ങളോടെ നിർമ്മിച്ച ടാങ്ക്, അനുബന്ധ സൗകര്യങ്ങൾ, മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യത്തീറ്റ തുടങ്ങിയവ സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ കുടുംബങ്ങൾക്ക് നൽകി. വിളവെടുപ്പ് മേളയിൽ എഎൻ രാധാകൃഷ്ണൻ, ഡോ. കെ മധു, ഡോ. രമ മധു എന്നിവർ പ്രസംഗിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...