അട്ടപ്പാടി ശിശുമരണം ; പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അട്ടപ്പാടി ആദിവാസി മേഖലയിൽ നവജാതശിശുക്കളുടെ മരണത്തിൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, അഗളി ഐറ്റിഡിപി പ്രൊജക്ട് ഓഫിസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്നും കുട്ടികളുടെ മരണം സംബന്ധിച്ചും പരിഹാര മാർഗങ്ങളെ സംബന്ധിച്ചും റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ നിർദേശം നൽകി.

അട്ടപ്പാടിയിൽ 2 ആദിവാസി നവജാതശിശുക്കളും 6 വയസ്സുള്ള ഒരു കുട്ടിയും മരിച്ച സംഭവത്തിലാണ് നടപടി. മാതൃശിശു സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനുമായി കോടികൾ ചെലവിടുന്ന അട്ടപ്പാടിയിൽ 4 ദിവസത്തിനിടെ 5 കുട്ടികളും ഒരു അമ്മയുമാണു മരിച്ചത്. ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ ഡയറക്ടർക്കു നിർദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പട്ടികവർഗവകുപ്പ് ഡയറക്ടർ ടി.വി അനുപമയ്ക്ക് മന്ത്രി രാധാകൃഷ്ണനും നിർദേശം നൽകിയിരുന്നു.

വീട്ടിയൂർ ഊരിലെ സനീഷ് – ഗീത ദമ്പതികളുടെ 3 ദിവസം പ്രായമായ ആൺകുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. കതിരംപതി ഊരിൽ അയ്യപ്പന്റെയും രമ്യയുടെയും മകൾ 10 മാസം പ്രായമായ അസന്യ ഇന്നലെ വൈകിട്ടാണു മരിച്ചത്. കടുകുമണ്ണ ഗോത്ര ഊരിലെ ചെല്ലന്റെയും ജക്കിയുടെയും മകൾ ശിവരഞ്ജിനി (6) ഇന്നലെ രാത്രി ഒൻപതോടെയാണ് മരിച്ചത്. 23 ന് അഗളി കൊറവൻകണ്ടി ഊരിലെ ബാലകൃഷ്ണന്റെയും തുളസിയുടെയും ആൺകുഞ്ഞ് മരിച്ചിരുന്നു. അന്നുതന്നെ ഷോളയൂർ തൂവ ഊരിലെ രാജേന്ദ്രൻ– വള്ളി ദമ്പതികളുടെ 42 ദിവസം പ്രായമായ ആൺകുട്ടി മരിച്ചു. ഈ വർഷം അട്ടപ്പാടിയിൽ 9 ആദിവാസി ശിശുക്കളാണു മരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...