ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസ് ചെളിയില്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍: ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസിന്റെ ടയറുകള്‍ ചെളിയില്‍ കുടുങ്ങി. ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ബസാണ് ചെളിയില്‍ കുടുങ്ങിയത്. വാഹനം മുന്നോട്ട് നീങ്ങാന്‍ കഴിയാതെ വന്നതോടെ ആദ്യം നാട്ടുകാര്‍ തള്ളുകയും പിന്നീട് പിക് അപ് വാന്‍ ഉപയോഗിച്ച് ബസ് കെട്ടിവലിക്കാന്‍ ശ്രമം നടത്തുകയും ചെയ്തെങ്കിലും വിജയിച്ചില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് കയര്‍ കെട്ടി വലിച്ചാണ് ബസിന്റെ ടയറുകള്‍ ചെളിയില്‍ നിന്നും പുറത്തെടുത്തത്. ചിറ്റാര്‍ റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന് ശേഷം മഴകൂടി ശക്തമായതോടെ വാഹനങ്ങള്‍ ചെളിയില്‍ കുടുങ്ങുന്നത് പതിവായി മാറുന്നുണ്ട്. ഇതിനോടകം നിരവധി വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞു.

സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ചെളിയില്‍ കുടുങ്ങിയിട്ടുണ്ട്. വലിയ കയറ്റവും ഇറക്കവുമുള്ള റോഡായതിനാല്‍ വാഹനങ്ങള്‍ ചെളിയില്‍ കൂടി കയറി ഇറങ്ങാന്‍ ഏറെ പ്രയാസപ്പെടുകയാണ്. ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, ഗവി, ശബരിമല ഭാഗത്തേക്കെല്ലാം ആളുകള്‍ സഞ്ചരിക്കുന്ന പ്രധാന പാതകൂടിയാണിത്‌. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ യാത്രാ ദുരിതം നേരിടുന്നത്.  റോഡ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....