പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിലൂടെ സഞ്ചരിച്ച് ജില്ലാ ശുചിത്വ മിഷൻ ടീം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കിടയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിനായി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ച് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. സ്കൂൾ കുട്ടികളിൽ ശുചിത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുതലത്തിലും നഗരസഭതലത്തിലും ജില്ലാ ശുചിത്വ മിഷൻ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. പരിപാടി സംഘടിപ്പിച്ച എല്ലാ വിദ്യാലയങ്ങളിലും കു‌ട്ടികൾ ചിത്രപ്രദർശനത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഒരു പഠന വേദിയാക്കി മാറ്റുകയാണ്. 2024 സ്വച്ഛതാ ഹി സേവ (എസ്എച്ച്എസ് 2024) ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്ര രചന മത്സരത്തിലൂടെ ലഭിച്ച കുട്ടികളുടെ രചനകളാണ് പ്രദർശനത്തിന് എത്തിക്കുന്നത്.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതല ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട, പരുമല, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി കെ നിർവഹിച്ചു. പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള സ്കൂൾ കുട്ടികൾക്ക് ശുചിത്വ സന്ദേശം നൽകി. പരുമല, തിരുവിതാംകൂർ ദേവസ്വം ബോർഡ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് സുനിത ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു. ശുചിത്വ മിഷൻ റിസോഴ്‍സ് പേഴ്‍സണായ കൊച്ചുമോൾ, അനിതാ റേച്ചൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റഷ്യൻ സമുദ്ര മേഖലയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം ; ഇന്ത്യൻ പൗരൻ...

0
മോസ്കോ: റഷ്യൻ സമുദ്ര മേഖലയിൽ കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം. ഒരു...

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...