Sunday, July 6, 2025 12:08 am

ജീവിതത്തിലെ സുഖ ദുഃഖങ്ങളെ സമചിത്തതയോടെ നേരിടാൻ വിദ്യാർഥികൾക്ക് കഴിയണം ; ജില്ലാ കളക്ടർ

For full experience, Download our mobile application:
Get it on Google Play

കോന്നി : ജീവിതത്തിലെ സുഖ ദുഃഖങ്ങളെ സമചിത്തതയോടെ നേരിടാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്‌.അയ്യർ പറഞ്ഞു. കോന്നി ശ്രീ നാരായണ പബ്ലിക് സ്കൂളിൽ സ്കൂൾ ഡേ സെലിബ്രേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. സഹപാഠികൾക്കും സഹപ്രവർത്തകർക്കും ജീവിത നേട്ടം കൈവരുമ്പോൾ അസൂയയില്ലാതെ അവരോടൊപ്പം സന്തോഷത്തിൽ പങ്കാളികളാവാൻ വിദ്യാർഥികൾക്ക് കഴിയണം. സഹപാഠികളുടെ വിജയം തന്റെ കൂടി സന്തോഷമായി കാണുമ്പോഴാണ് വിദ്യാർഥികളുടെ വ്യക്തിത്വ വികസനം പൂർണമാകുന്നത്. ഇത്തരം വക്തിത്വ വികസനം വിദ്യാർഥികൾക്ക് നല്കാൻ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ പരിശീലനങ്ങൾ കൊണ്ട് കഴിയുന്നുണ്ടന്നും ജില്ലാ കളക്ടർ പറഞ്ഞു.

കഴിഞ്ഞ 30 വർഷങ്ങളായി കോന്നിയിലെ പ്രധാന വിദ്യാഭ്യാസ ഹബ്ബായി പ്രവർത്തിക്കുന്ന സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ഇന്ന് സമൂഹത്തിലെ വിവിധമേഖകളിൽ ഉന്നത നിലകളിൽ എത്തിയിട്ടുണ്ടെന്നും അക്കാദമിക് നിലവാരത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് സ്കൂളിന്റെ പ്രവർത്തനമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സ്കൂൾ മാനേജർ കെ.പത്മകുമാർ പറഞ്ഞു.

കോന്നി സബ് ഇൻസ്‌പെക്ടർ സാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. 2019 – 20 , 2021 – 22 വർഷങ്ങളിലെ സ്കൂൾ ടോപ്പേഴ്‌സിനും, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും, ഗാന്ധിജയന്തി ദിനത്തിലെ പ്രസംഗമത്സരത്തിൽ വിജയിച്ചവർക്കും പൊതുവിഞ്ജാനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വിദ്യാർഥിനിക്കും അവാർഡുകളും പത്തനംതിട്ട വിജയഭവനത്തിൽ, കെ.നാരായണപ്പണിക്കർ, വകയാർ, കൊച്ചുപളാവിളയിൽ, പി,കെ, രാമചന്ദ്രപ്പണിക്കർ, വകയാർ, പുത്തൻപുരയിൽ, കെ.ഗോപാലൻ, പത്തനംതിട്ട രാജ്ഭവനിൽ, കെ.വിശ്വംഭരൻ, അരുവാപ്പുലം, അനിൽ നിവാസിൽ, എ.കെ.ഗോപാലൻ എന്നിവരുടെ പേരിൽ സ്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകളും കോന്നി എസ്. എ.എസ് എസ്. എൻ .ഡി.പി യോഗം കോളേജ് പ്രിൻസിപ്പാൾ ഡോ: ബി.എസ്. കിഷോർ കുമാർ വിതരണം ചെയ്തു.

യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, സ്കൂൾ സെക്രട്ടറി സി.എൻ. വിക്രമൻ, പ്രിൻസിപ്പാൾ സിന്ധു പവിത്രൻ, പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ്, സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർമാരായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, സുരേഷ് ചിറ്റലിക്കാട്, യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.എസ്. സുരേശൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, കുട്ടികളുടെ പ്രധാനമന്ത്രി റൂത്ത് സാറ സാമുവേൽ, കുട്ടികളുടെ ഉപപ്രധാനമന്ത്രി നൗറീൻ റെജി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.കെ.ശ്രീലാൽ, സ്കൂൾ ലീഡർ അഖിൽ അജി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധകലാപരിപാടികളും നടന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...