കൊച്ചിയില്‍ വന്‍ രക്തചന്ദന വേട്ട ; ഒളിപ്പിച്ച് കടത്തിയത് ഓയില്‍ ടാങ്കറില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ വൻ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം ഡിആർഐ പിടികൂടി. ദുബായിലേക്ക് കൊച്ചിയിൽ നിന്ന് കപ്പൽ മാർഗം കടത്താനായിരുന്നു ശ്രമം. കൊച്ചി ഐലൻഡിൽ നിന്നാണ് രക്തചന്ദനം പിടികൂടിയത്. ആന്ധ്രയിൽ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയിൽ ടാങ്കിൽ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം.

ആന്ധ്രയിൽ നിന്ന് കൊച്ചിയിലെത്തിച്ച് ഇവിടെ നിന്ന് വിദേശത്തേക്ക് കടത്തുകയായിരുന്നു ഉദ്ദേശം. സർക്കാരിൽ നിന്ന് ലേലം വഴി മാത്രമേ രക്തചന്ദന ഇടപാട് നടത്താനാകൂ എന്നിരിക്കെയാണ് ഇത്രയും വലിയ തോതിൽ രക്തചന്ദനം കടത്താനുള്ള ശ്രമം. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഡ‍ിആർഐ അറിയിച്ചു. ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം. നിലവിൽ ആരും കസ്റ്റ‍ഡിയിലില്ലെന്നും ഡിആർഐ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...