ഓണക്കിറ്റില്‍ ഗുണമേന്മ ഇല്ലാത്ത വസ്തുക്കള്‍ നല്‍കിയ കമ്പനിയ്ക്ക് സ്‌കൂള്‍ കിറ്റിന്റെ ഓര്‍ഡറും നല്‍കാന്‍ സപ്‌ളൈകോ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓണക്കിറ്റിലേക്ക് ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ നല്‍കിയ കമ്പനികള്‍ക്ക് സ്‌കൂള്‍ കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ക്കും ടെന്‍ഡര്‍ നല്‍കാനൊരുങ്ങി സപ്ലൈകോ. ഓണക്കിറ്റിലേക്ക് ഗുണമേന്മയില്ലാത്ത ശര്‍ക്കര നല്‍കിയ അരുണാചലം ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗുണനിലവാരമില്ലാത്ത പപ്പടം നല്‍കിയ ഹഫ്‌സര്‍ ട്രേഡിംഗ് കമ്പനി എന്നിവര്‍ക്ക് ടെന്‍ഡറില്‍ അംഗീകാരം ലഭിച്ചതായി സപ്ലൈകോയുടെ ഇ-ടെന്‍ഡര്‍ പോര്‍ട്ടല്‍ വ്യക്തമാക്കുന്നു. ഇതില്‍ ഹഫ്‌സര്‍ ട്രേഡിംഗ് കമ്പനി മുന്‍പ് ഭക്ഷ്യയോഗ്യമല്ലാത്ത കടലയും വിതരണത്തിന് എത്തിച്ചിട്ടുണ്ട്. ഈ കമ്പനികളില്‍ നിന്നും മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ വാങ്ങാനുള്ള നീക്കമാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്നത്.

ഹഫ്‌സര്‍ ട്രേഡിംഗ് കമ്പനി മൂന്ന് കറിപ്പൊടികളുടെ പട്ടികയിലും അരുണാചലം കമ്പനി മഞ്ഞള്‍പൊടിയുടെ ടെന്‍ഡറിലുമാണ് പങ്കെടുത്തത്. സ്‌കൂള്‍ കിറ്റിലേക്ക് ആവശ്യമായ മൂന്ന് കറിപ്പൊടികള്‍ക്കും ക്ഷണിച്ച ഇ ടെന്‍ഡറില്‍ ഈ കമ്പനികളുടെ സാങ്കേതിക ബിഡ് സപ്ലൈകോ ഇന്നലെ അംഗീകരിച്ചു. കൊമേഴ്‌സ്യല്‍ ബിഡില്‍ കൂടി അംഗീകാരം ലഭിച്ചാല്‍ ഈ കമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാകും. ബ്ലാക് ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികള്‍ സാധാരണ ഈ ഘട്ടത്തില്‍ തഴയപ്പെടാറുണ്ട്. അതേസമയം സപ്ലൈകോയുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...