പാല-കുട്ടനാട് സീറ്റുകള്‍ മോഹിച്ച്‌ ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് വരേണ്ട : മാണി സി കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാല- കുട്ടനാട് സീറ്റുകള്‍ മോഹിച്ച്‌ ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടെന്ന് എം.എല്‍.എ മാണി സി കാപ്പന്‍. എന്‍.സി.പിയുടെ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല. ജോസ് കെ. മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ.മാണി വരുന്നുവെന്ന പേരില്‍ ഒരു ചര്‍ച്ച മുന്നണിയില്‍ വന്നിട്ടില്ല. 52 വര്‍ഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

അതേസമയം കുട്ടനാട്ടില്‍ സീറ്റില്‍ എന്‍.സി.പി മത്സരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. തോമസ് കെ തോമസിന്‍റെ പേര് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പാര്‍ട്ടിയില്‍ എതിര്‍പ്പുകളില്ല. ഇടത് മുന്നണി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ശിഥിലമായത് കുട്ടനാട് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് എ.കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

എന്നാല്‍ മന്ത്രി കുട്ടനാട് സ്ഥാനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലുള്ള അതൃപ്തി പ്രകടമാക്കുന്നതായിരുന്നു സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററുടെ പ്രതികരണം. കുട്ടനാട് സീറ്റില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി ആരാണെന്നു പാര്‍ട്ടിയില്‍ തീരുമാനം തീരുമാനമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്‍.ഡി.എഫില്‍ ധാരണയായതിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തൂ. മന്ത്രി ശശീന്ദ്രന്‍റെ പ്രഖ്യാപനത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തോ​മ​സ് കെ. ​തോ​മ​സി​നെ സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്കു​ന്ന കാ​ര്യം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഭി​ന്ന​ത​യി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...