പത്തനംതിട്ടയില്‍ സ്കൂള്‍ വിപണി സജീവം ; തിരക്കിലമര്‍ന്ന് നഗരത്തിലെ വ്യാപാര കേന്ദ്രങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പത്തനംതിട്ടയില്‍   സജീവമായി സ്കൂള്‍ വിപണി. പുതിയ അധ്യന വര്‍ഷത്തില്‍ സ്കൂളിലേക്ക് പോകാന്‍ പുത്തന്‍ കുടയും ബാഗുമെല്ലാം വാങ്ങുന്ന തിരക്കിലാണ് ജില്ലയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും. കുടകളും ബാഗുകളുമെല്ലാം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വിവിധ വര്‍ണ്ണങ്ങളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്‌. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബാഗുകളും വിപണിയില്‍ സുലഭമാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ കോന്നിയിലെ ജില്ലാതല സ്റ്റുഡന്‍സ് മാര്‍ക്കറ്റില്‍ സ്കൂളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വിലക്കുറവില്‍  ലഭ്യമാണ്. ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സ്കൂള്‍ സൊസൈറ്റികള്‍ വഴിയും പൊതുജനങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.

ബാഗ്, കുട, നോട്ട്ബുക്കുകള്‍, പെന്‍സില്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍ , മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ത്രിവേണി എന്ന ബ്രാന്‍ഡില്‍ കണ്‍സ്യൂമര്‍ ഫെഡ് പുറത്തിറക്കുന്ന നോട്ടുബുക്കുകള്‍ ആണ് ഇതില്‍ പ്രധാനപ്പെട്ടവ. മറ്റ് ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ പത്ത് മുതല്‍ അറുപത് ശതമാനം വരെ വിലക്കുറവിലും ലഭിക്കും. മുന്നൂറു രൂപ മുതല്‍ മൂവായിരം രൂപ വരെ നിരക്കില്‍ ബാഗും കുടകളും ലഭിക്കുന്നുണ്ട്. കടകളില്‍ നിന്നും വാങ്ങുന്നത് കൂടാതെ ഓണ്‍ലൈന്‍ വില്പനകളും ജില്ലയില്‍ സജീവമാണ്. സ്കൂള്‍ തുറക്കുന്നതിന് മുന്‍പേ സാധനം വീട്ടില്‍ എത്തുന്നു എന്നതിനാല്‍ കൂടുതല്‍ ആളുകളും ഓണ്‍ലൈന്‍ വില്പനയെയാണ് ആശ്രയിക്കുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...