വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ അധ്യാപകന്‍ അറസ്റ്റിലായി. ഡോ.എസ്.സുനില്‍ കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്നാണ് സുനില്‍കുമാറിനെ പിടികൂടിയത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. സുനിലിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. സുനില്‍കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ യൂണിവേഴ്സിറ്റി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാര്‍ഥിനിക്ക് നേരെയാണ് അധ്യാപകന്‍ ഡോ.എസ് സുനില്‍ കുമാര്‍ ലൈംഗികാക്രമണം നടത്തിയത്.

ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. പെണ്‍കുട്ടി ഗ്രീവന്‍സ് സെല്ലില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി എത്തിയ സുനില്‍ കുമാര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയോട് പ്രണയമാണെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13 ന് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. ഇതിനിടെ സുനില്‍കുമാര്‍ താനടക്കമുള്ള വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവുമായി നടി ദിവ്യ ഗോപിനാഥ്‌ രംഗത്ത് വന്നു. വാട്സാപ്പില്‍ സുനില്‍ കുമാര്‍ അയച്ച മെസേജുകള്‍ പങ്ക് വെച്ച്‌ കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യു.സി.സിയും രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...