പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘവുമായി (എസ്ഐടി) ആശയവിനിമയം നടത്താൻ പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജു ഒൻപതംഗ പ്രത്യേക സെൽ രൂപീകരിച്ചു. എസ്ഐടിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി പല സെക്‌ഷനുകളിൽനിന്നു വാങ്ങി ക്രോഡീകരിക്കുകയാണു ചുമതല. ഇതിനിടെ, സെക്രട്ടറി സാജു ജോർജിനെ ഒഴിവാക്കി, സെൽ മേധാവിയായി അഡിഷനൽ സെക്രട്ടറി ഹാഷിലിനെ നിയോഗിച്ചതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപമുയർന്നു. എന്നാൽ സെൽ ശേഖരിക്കുന്ന വിവരങ്ങൾ സെക്രട്ടറിയിലേക്കും അദ്ദേഹത്തിൽനിന്നു ചെയർമാനിലേക്കുമാണ് എത്തുന്നതെന്ന് പിഎസ്‌സി വൃത്തങ്ങൾ പറഞ്ഞു. വിവരങ്ങൾ എസ്ഐടിക്കു നൽകണോയെന്നു തീരുമാനിക്കുന്നത് ചെയർമാനാണ്.

ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ്, ഡിവൈഎസ്പി സ്പെഷൽ റിക്രൂട്മെന്റ് എന്നിവയടക്കമുള്ളവയുടെ പരീക്ഷയിലും അഭിമുഖത്തിലും വ്യാപക ക്രമക്കേട് നടന്നതു സംബന്ധിച്ച് 20 പരാതികളാണ് എസ്ഐടിയുടെ മുന്നിലുള്ളത്. ചോദ്യപ്പേപ്പർ, ഉത്തര സൂചിക, പരീക്ഷയ്ക്കു ഹാജരായ ഉദ്യോഗാർഥികളുടെ വിവരങ്ങൾ, എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും അവർക്കു ലഭിച്ച മാർക്ക് തുടങ്ങിയ കാര്യങ്ങളാണ് എസ്ഐടി ആവശ്യപ്പെട്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...