തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചു തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു .ഈ മാസം 17 നാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും . കോവിഡ് സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് കുറച്ചു നാളായി നീട്ടിവെച്ചിരിക്കുകയായി രുന്നു.എന്നാല്‍ പത്ത് ,പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണതുണ്ട് . പ്രാക്ടിക്കല്‍ ക്ലാസുകളും നടത്തണം . ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. യോഗത്തില്‍ ആരോഗ്യ വകുപ്പു മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചു തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു
RECENT NEWS
Advertisment