ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: സാമൂഹ്യശാസ്ത്ര സബ്ജക്ട് കൗൺസിലിൻ്റെ നേതൃത്വത്തിൽ കോന്നി ഉപജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉപജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലെ കുട്ടികൾക്കായാണ് മത്സരം നടന്നത്. ഓരോ സ്കൂളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ കുട്ടി വീതമാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. ഉപജില്ലാതല മത്സര വിജയികൾക്ക് ജില്ലാതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിലിൻ്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ചാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. കൈപ്പട്ടൂർ സെൻ്റ് ജോർജ് മൗണ്ട് ഹൈസ്കൂളിൽ നടന്ന പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് കവിത വി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സാമൂഹ്യശാസ്ത്ര കൺവീനർ എം.പി.ഷാജി, സാമൂഹ്യശാസ്ത്രം സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ പ്രമോദ് കുമാർ, അധ്യാപകരായ എ.സുരേഷ് കുമാർ, വിദ്യ വി., ബി.ആർ.സി. കോ ഓർഡിനേറ്റർ ഷീബ ആർ. എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ അബിയ സി.തോമസ് ഒന്നാം സ്ഥാനവും കലഞ്ഞൂർ ഗവൺമെൻ്റ് വി.എച്ച്.എസ്.എസിലെ അർജുൻ എസ്.കുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻ്ററി വിഭാഗം ക്വിസ് മത്സരത്തിൽ കലഞ്ഞൂർ ഗവൺമെൻ്റ് വി.എച്ച്.എസ്.എസിലെ കൃഷ്ണേന്ദു എസ്. ഒന്നാം സ്ഥാനവും കോന്നി ഗവൺമെൻ്റ് എച്ച്.എസ്.എസിലെ ധന്യ വി.എസ്. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...