ശബരിമല തീര്‍ഥാടനം : പാത്രങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കപ്പെടുന്ന സ്റ്റീല്‍, അലുമിനീയം പാത്രങ്ങളുടെയും പിച്ചളയുടെയും വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കാറ്റഗറി ഒന്നില്‍ വരുന്ന ഒരു ഗ്രാം മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളതും തിരുകിയടയ്ക്കുന്ന അടപ്പോടു കൂടിയതുമായ സ്റ്റീല്‍ പാത്രങ്ങള്‍ക്ക് കിലോഗ്രാമിന് സന്നിധാനത്ത് 700 രൂപയും പമ്പയില്‍ 650 രൂപയുമാണ്. കാറ്റഗറി രണ്ടില്‍ വരുന്ന മറ്റ് എല്ലായിനം സ്റ്റീല്‍ പാത്രങ്ങള്‍ക്കും സന്നിധാനത്ത് കിലോയ്ക്ക് 550 രൂപയും പമ്പയില്‍ 500 രൂപയുമാണ്.

അലൂമിനിയം കാറ്റഗറി ഒന്നില്‍ വരുന്ന അന്നാ അലൂമിനിയം പാത്രങ്ങള്‍ക്ക് കിലോയ്ക്ക് സന്നിധാനത്ത് 600 രൂപയും പമ്പയില്‍ 550 രൂപയും കാറ്റഗറി രണ്ടില്‍ വരുന്ന മറ്റുള്ള അലൂമിനിയം പാത്രങ്ങള്‍ക്ക് കിലോയ്ക്ക് സന്നിധാനത്ത് 550 രൂപയും പമ്പയില്‍ 500 രൂപയുമാണ്. പിച്ചളയ്ക്ക് കിലോയ്ക്ക് സന്നിധാനത്ത് 1000 രൂപയും പമ്പയില്‍ 950 രൂപയും വില നിശ്ചയിച്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 200 ഗ്രാം വരെ തൂക്കം വരുന്ന എല്ലാ പാത്രങ്ങളും തൂക്കി നല്‍കുന്നതിന് കൃത്യത കൂടിയ (ഒരു ഗ്രാമോ അതില്‍ താഴെയോ കൃത്യതയുള്ള) ഇലക്ട്രോണിക്ക് ത്രാസുകള്‍ ഉപയോഗിക്കേണ്ടതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...