സിപിഎം ജനകീയ പ്രതിരോധയാത്രയിലേക്ക് പ്രവർത്തകരുമായിപ്പോയ ജീപ്പിടിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയിലേക്ക് പങ്കെടുക്കാൻ പ്രവർത്തകരുമായിപ്പോയ ജീപ്പിടിച്ച് സ്കൂൾ‌ വിദ്യാര്‍ഥികൾക്ക് പരിക്ക്. സൈക്കിളിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെ നെടുമങ്ങാട് വേങ്കവിള ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. വേങ്കവിള രാമപുരം ഗവ. യു.പി.എസിലെ ഏഴാംക്ലാസ് വിദ്യാർഥികളായ അഭിജിത്ത് (12), കാർത്തിക് (12) എന്നിവർക്കാണ് പരിക്കേറ്റത്. സി.പി.എം. കണിയാപുരം ഏരിയാ ഭാരവാഹികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിനിടയാക്കിയത്. നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ജീപ്പ് നാട്ടുകാർ തഞ്ഞിട്ടു.

പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം നടന്നത്. തെറ്റായ ദിശയിൽ എത്തിയ ജീപ്പ് ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ റോഡിലേക്ക് തെറിച്ചുവീണു. അഭിജിത്തിന് തലയ്ക്ക് പൊട്ടലുണ്ട്. കാർത്തിക്കിന് തലയ്ക്കും കാലിനും പൊട്ടലുണ്ട്. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്ത് കേസെടുത്തു. പരിക്കേറ്റ വിദ്യാർഥികളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെനിന്ന്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...