ചെങ്ങന്നൂർ: സമഗ്ര ശിക്ഷാ കേരളം ചെങ്ങന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായുള്ള കണ്ണടകളുടെ വിതരണം നടന്നു. സമഗ്ര ശിക്ഷാ കേരളം 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷി വിഭാഗം കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ണട വിതരണം നടന്നത്. പാണ്ടനാട്എസ്.വി.എച്ച് . എസ് സ്കൂളിൽ ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ജി കൃഷ്ണകുമാർ കണ്ണടകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക എസ്.ഗിരിജ, സ്മിത എസ് കുറുപ്പ് , പി.ടി.എ പ്രസിഡന്റ് രാജീവ് പി.എസ്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ബിജി.ആർ, ബി ആർ സി ട്രെയിനർമാരായ എം.സുധീർഖാൻ റാവുത്തർ, രാജീവ് കണ്ടല്ലൂർ, സന്യ എസ് , ഹരിഗോവിന്ദ് വി തുടങ്ങിയവർ സംസാരിച്ചു.
പൊതു വിദ്യാലയങ്ങളിലെ കാഴ്ചപരിമിതിയുള്ള കുട്ടികൾക്ക് കണ്ണടകള്‍ വിതരണം ചെയ്തു
RECENT NEWS
Advertisment