നാരങ്ങാ നീര്​ മൂക്കിലൊഴിച്ചാല്‍ കോവിഡ്​ മാറുമെന്ന്​ ബി.ജെ.പി എം.പി ; പരീക്ഷിച്ച അധ്യാപകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക: നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ അവകാശപ്പെടുന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച്‌​ പരീക്ഷണത്തിനിറങ്ങിയ സ്​കൂള്‍ അധ്യാപകന്​ ജീവന്‍ നഷ്​ടമായി. മൂക്കില്‍ രണ്ട് തുള്ളി നാരങ്ങ നീര് ഇറ്റിച്ചാല്‍ ശരീരത്തില്‍ ഓക്സിജ​ന്റെ അളവ്​ വര്‍ദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന്​ സാങ്കേശ്വര്‍ ചാനലില്‍ അവകാശപ്പെടുന്ന വീഡിയോ വൈറലായിരുന്നു.

ഇതു വിശ്വസിച്ചാണ്​ സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്​കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടില്‍ പരീക്ഷണം നടത്തിയത്​. അടുത്തുള്ള കടയില്‍ നിന്ന്​ നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനും തുള്ളികള്‍ മാലിപട്ടില്‍ ഇറ്റിച്ചതായും പോലീസ്​ പറയുന്നു. നാരങ്ങ നീരി​ന്റെ പ്രയോഗം അദ്ദേഹത്തില്‍ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവര്‍ സംശയിക്കുന്നു.

മൂക്കിനുള്ളില്‍ നാരങ്ങ നീര് ഒഴിച്ച ശേഷം ബസവരാജ് രാവിലെ രണ്ടുതവണ ഛര്‍ദ്ദിച്ചു. തുടര്‍ന്ന് കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും മൂത്ത സഹോദരന്‍ വിരുപക്ഷഗ പറയുന്നു. വിജയ് സാങ്കേശ്വര്‍ ചാനലില്‍ നാരങ്ങാ നീര്​ കോവിഡ്​ പ്രതിരോധിക്കുമെന്ന അവകാശവാദം ഉന്നയിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ അതുപരീക്ഷിച്ച്‌​ ഒരു അധ്യാപകന്‍ മരിച്ചതി​ന്റെ ഉത്തരവാദി ആരാ​ണെന്നാണ്​ സമൂഹം ചോദിക്കുന്നതെന്നും റൈച്ചൂര്‍ താലൂക്ക് പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ​ നന്ദിഷ് പറയുന്നു. ഉത്തരവാദിത്തപ്പെട്ട  സ്ഥാനങ്ങളിലുള്ളവര്‍ ഇത്തരം അശാസ്​ത്രീയ പരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കി വാദങ്ങള്‍ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അധ്യാപക​ന്റെ  മരണ കാരണം താന്‍ നിര്‍ദേശിച്ച നാരങ്ങ തെറാപ്പി മൂലമല്ലെന്നും രക്തസമ്മര്‍ദ്ദം മൂലമാണെന്നുമാണ്​ സാങ്കേശ്വര്‍ പറയുന്നത്​. നാരങ്ങ നീര്​ കോവിഡിനെ പ്രതിരോധിക്കു​മെന്ന അവകാശവാദം തെറ്റാണെന്ന്​ ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അത്തരം വ്യാജ ചികിത്സരീതികള്‍ ജീവന്‍ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു.

കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം അവശ്യത്തിന്​ ചികിത്സാ സംവിധാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അശാസ്​ത്രീയമായ​ നാട്ടുചികിത്സകളെ ജനങ്ങള്‍ ആശ്രയിക്കുന്നത്​ വര്‍ദ്ധിച്ചിരിക്കുകയാണ്​. ആയൂര്‍വേദ കഷായങ്ങള്‍ മുതല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ വരെയാണ്​ ആളുകള്‍ പരീക്ഷിക്കുന്നത്​. സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ ഡോക്​ടര്‍മാരുടെ കുറിപ്പുകളെ പലരും വിശ്വസിക്കുകയാണ്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ...

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു

0
ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര...