കല്‍പ്പറ്റ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അദ്ധ്യാപകന് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റി. പുല്‍പ്പള്ളി ഇരുളം സ്വദേശിയും ബത്തേരി സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനുമായ നെല്ലിക്കുനി സനില്‍കുമാര്‍ (35) നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ഇരുളം പെട്രോള്‍ പമ്പിന് സമീപം വച്ച് സനില്‍ ഓടിച്ച ബുള്ളറ്റിന് നേരെ തെരുവുനായ കുരച്ച് ചാടുകയായിരുന്നു.
നിയന്ത്രണംവിട്ട ബുള്ളറ്റ് മറിഞ്ഞ് സനില്‍ കുമാറിന്റെ കൈയൊടിഞ്ഞു. ഇടതുകൈക്കാണ് പരിക്കേറ്റത്. സനില്‍ കുമാര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൈക്ക് രണ്ടിടത്ത് പൊട്ടലുണ്ട്. ആറുമാസം മുന്‍പ് ഇരുളം കള്ള്ഷാപ്പിന് മുന്നില്‍ വച്ച് കാട്ടുപന്നി ആക്രമിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറഞ്ഞിരുന്നു. അപകടത്തില്‍ സനില്‍ കുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ബൈക്ക് ഏറെക്കുറെ തകര്‍ന്നു. ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ കഴിയുമ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്.