കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ നാലിന് രാവിലെ 11 ന് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസില്‍ ചേരും.
ക്വട്ടേഷന്‍
പത്തനംതിട്ട ശുചിത്വ മിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 1800 കിലോമീറ്റര്‍ ഓടുന്നതിന് ആവശ്യമായ നിരക്ക് ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 – 2322014.
സംരംഭകത്വ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഈ വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എസ്.സി വിഭാഗത്തിലെ തൊഴില്‍ രഹിതരായ തെരഞ്ഞെടുത്ത 50 യുവതീ യുവാക്കള്‍ക്ക് സ്‌റ്റൈഫന്റോടുകൂടി ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്നുവരെയും ജൂലൈ നാലു മുതല്‍ 21 വരെയും കളമശേരി കീഡ് ക്യാമ്പസില്‍ രണ്ടു ബാച്ചുകളിലായി പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ ഒന്‍പതിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 – 2532890/ 2550322/9605542061/7012376994.
കോന്നി താലൂക്ക് വികസന സമിതി യോഗം നാലിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ നാലിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ഈ യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.
ടെന്‍ഡര്‍
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുവാനായി കോഴിമുട്ട എത്തിച്ചുനല്‍കുവാന്‍ തയാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ ഏഴിന് പകല്‍ മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0469 – 2610016 എന്ന നമ്പരിലോ വിളിച്ച് അറിയാം.
ടെന്‍ഡര്‍
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുവാനായി പാല്‍ എത്തിച്ചുനല്‍കുവാന്‍ തയാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ ഏഴിന് പകല്‍ മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0469 – 2610016 എന്ന നമ്പരിലോ വിളിച്ച് അറിയാം.
സി.എഫ്.ആര്‍.ഡി പരിശീലനം
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴിലുളള (സി.എഫ്.ആര്‍.ഡി) ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററില്‍ ജൂണ്‍ 15 മുതല്‍ 17 വരെ ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ഗുണനിലവാരം, വിപണനം എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കുന്നു. താത്പര്യമുളളവര്‍ ജൂണ്‍ 10 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2964047, 7025309798, ഇ മെയില്‍ – [email protected].