പത്തനംതിട്ട : ജില്ലയില്‍ 2020-21 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. കുടുംബശ്രീയ്ക്കാണ് വിതരണ ചുമതല. തിരുവല്ല, ആറന്മുള, മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലകളിലെ വിതരണം പൂര്‍ത്തിയായി. മറ്റ് ഉപജില്ലകളിലേക്കുള്ള പാഠപുസ്തകത്തിന്റെ ക്രമീകരണം തിരുവല്ല പാഠപുസ്തക ഡിപ്പോയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ പാഠപുസ്തകവിതരണം നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധികചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
പാഠപുസ്തകം വിതരണം തുടങ്ങി
RECENT NEWS
Advertisment