കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ സ്കൂൾ വാൻ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ വാന്‍ റോഡിന്‍റെ ഒരു വശത്തായുള്ള മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. എതിര്‍ഭാഗത്തേക്ക് പോകാത്തതിനാല്‍ തന്നെ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. എതിര്‍വശത്ത് വലിയ കുഴിയാണുള്ളത്. മതിലില്‍ ഇടിച്ചുനിന്നതിനാലാണ് വലിയ അപകടമൊഴിവായത്. ഇന്ന് വൈകിട്ടോടെ ഒന്നാം വളവിന് താഴെയാണ് അപകടമുണ്ടായത്. മലപ്പുറം വേങ്ങരയിലെ കെആർഎച്ച്എസ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുട്ടികളും സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ നിന്ന് മടങ്ങുവഴിയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























