നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദിൽ നാല് വയസുകാരിയെ സ്‌കൂൾ പ്രിൻസിപ്പലിന്‍റെ ഡ്രൈവർ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. ബഞ്ചാര ഹിൽസിലുള്ള സ്വകാര്യ സ്‌കൂളിന്‍റെ ലൈസൻസ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രി സാവിത്രി ഇന്ദ്ര ഹൈദരാബാദ് ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർക്ക് നിർദേശം നൽകി.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി വിദ്യാഭ്യാസ സെക്രട്ടറി വകതി കരുണയുടെ നേതൃത്വത്തിൽ പ്രത്യേക ഉപദേശക സമിതി രൂപീകരിക്കാനും നിർദേശമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഒരാഴ്ചയ്ക്കകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം. സ്‌കൂൾ പ്രിൻസിപ്പലിന്‍റെ ഡ്രൈവർ രണ്ടു മാസത്തോളമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോളാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഇയാൾക്കെതിരെ രക്ഷിതാക്കൾ ബഞ്ചാര പോലീസിൽ പരാതി നൽകുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....