സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പന ; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പന തടയാന്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസിന് നിര്‍ദേശം. വ്യാജമദ്യ ഉല്‍പാദനം, വിതരണം, അനധികൃത മദ്യക്കടത്ത് എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെതാണ് നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരായ ബോധവല്‍ക്കരണം ശക്തമാക്കും. വനിതാ പോലീസ് ഓഫീസര്‍മാരെ പരിശോധനാ ടീമുകളില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ലഹരി വസ്തുക്കളുടെ വിപണനവും സംഭരണവും തടയുന്നതിനായി ജില്ലയില്‍ കര്‍ശന പരിശോധനകള്‍ നടത്തി വരികയാണെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ്.ഷാജി യോഗത്തെ അറിയിച്ചു.

എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. താലൂക്ക് തല സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകള്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും കോളനികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌ സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. എല്ലാ റേഞ്ച് ഓഫീസുകളില്‍ നിന്നും ചുരുങ്ങിയത് രണ്ടു പേരെ ഉള്‍പ്പെടുത്തി ഇന്റലിജന്‍സ് ടീമും രംഗത്തുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത കടത്ത് തടയുന്നതിനായി ചെക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...