കീഴാറൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടിയും നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷവും ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചത്. 9 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള നാല് ക്ലാസ് മുറികളും ഗോവണിയും വരാന്തയുമുള്ള ഇരുനില മന്ദിരത്തിൻ്റെ ആകെ വിസ്തീർണം 4700 ചതുരശ്ര അടിയാണ്. മൂന്നു നിലകൾ നിർമ്മിക്കുന്നതിനുള്ള ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്.സ്കൂളുകൾ പഠന സ്ഥലങ്ങൾ മാത്രമല്ല, നവീകരണത്തിൻ്റെയും സർഗാത്മകതയുടെയും കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണവും, നിലവിലുള്ളവയുടെ നവീകരണവും , വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പരിമിതികളില്ലാതെ പഠിക്കുവാനും വളരുവാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വികസിത രാജ്യങ്ങൾ ജി.ഡി.പിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമ്പോൾ കേരളം സംസ്ഥാന ബഡ്ജറ്റിൽ ആറര ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033