തെരുവുനായകള്‍ വൈറസിന്റെ ഉറവിടമായേക്കാമെന്ന് ശാസ്ത്രജ്ഞര്‍

For full experience, Download our mobile application:
Get it on Google Play

ഓട്ടവ : കൊവിഡ് 19 ന്റെ ഉറവിടം തെരുവു നായകളില്‍ നിന്ന് ആവാനും സാധ്യത ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍. കാനഡയിലെ ഷുഹുവാ യൂണിവേഴ്‌സിറ്റിയാണ് കൊവിഡിന്റെ വാഹകര്‍ തെരുവു നായകള്‍ ആയേക്കാമെന്ന സാധ്യത മുന്നോട്ട് വെച്ചിരിക്കുന്നത്. പട്ടികളും പൂച്ചകളും വഴി കൊവിഡ് പകരുമെന്നതിനെക്കുറിച്ച് തെളിവുകളൊന്നുമില്ലെന്ന് നേരത്തെ എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ചന്ദ്രകാന്ത് പാണ്ഡവ് പറഞ്ഞിരുന്നു.

വവ്വാല്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തിയെതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈനാം പേച്ചി, പാമ്പ് എന്നിവയില്‍ നിന്നുമാകാം കൊവിഡ് വവ്വാലുകളിലെത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നും മനുഷ്യ ശരീരത്തില്‍ പടരുന്നത് വളരെ അപൂര്‍വ്വമായ സംഭവമാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പറയുന്നത്. കൊവിഡ്-19 നു കാരണമാവുന്ന സാര്‍സ്-COV2 വൈറസ് പരിവര്‍ത്തന പ്രവര്‍ത്തനം നടന്നതാണെന്ന ചൈനീസ് ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തവും ഐ.സി.എം.ആര്‍. ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളമുള്‍പ്പെടുന്ന നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് ഐ.സി.എം.ആറിന്റെ പ്രതികരണം.  വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ ഗവേഷണത്തില്‍ നിന്നും മനസ്സിലാവുന്നത് ഈ വൈറസ് പരിവര്‍ത്തനം സംഭവിച്ച് മനുഷ്യശരീരത്തില്‍ രോഗവ്യാപനം നടത്താനുള്ള കഴിവ് നേടിയെന്നോ അല്ലെങ്കില്‍ വൈറസ് ഈനാംപേച്ചിയിലേക്ക് പടരുകയും ഇതിലൂടെ മനുഷ്യശരീരത്തിലെത്തുകയും ചെയ്തു എന്നുമാണ്.

ഉയര്‍ന്നു വരുന്ന പകര്‍ച്ചവ്യാധികളെ പറ്റി ഞങ്ങള്‍ സര്‍വേ നടത്തുകയും ഈ വൈറസുകള്‍ വവ്വാലുകളില്‍ കാണപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. രണ്ടു വവ്വാലിനങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അവ മനുഷ്യരിലേക്ക് പടരാന്‍ പ്രാപ്തമല്ല. വൈറസ് വവ്വാലുകളില്‍ നിന്നും മനുഷ്യശരീരത്തില്‍ വ്യാപിക്കുന്ന സംഭവം 1000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കാനിടയുള്ളൂ. അതിനാല്‍ അത് ഒരു അപൂര്‍വ്വ സംഭവമാണ്,’ ഐ.സി.എം.ആര്‍ ലെ ശാസ്ത്രജ്ഞന്‍ ആര്‍. ഗംഗാഖേദര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...