സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലോട് : റോഡ് കുറുകെ കടക്കവേ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു ചികിത്സയിലായിരുന്ന ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഇടിഞ്ഞാര്‍ വിട്ടിക്കാവ് ആദിവാസി ഊര് കുന്നുംപുറത്ത് വീട്ടില്‍ അപര്‍ണ (14) മരിച്ചു. ശനിയാഴ്ച പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സമീപത്തു വച്ചായിരുന്നു അപകടം. നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചികിത്സയ്ക്കിടെ ഇന്നലെ മരിച്ചു. വിദ്യാലയത്തില്‍ പൊതു ദര്‍ശനത്തിനുവച്ച ശേഷം രാത്രിയില്‍ തെന്നൂരിലെ ബന്ധുവീട്ടില്‍ സംസ്കരിച്ചു. ശശിയുടെയും പരേതയായ സജിതയുടെയും മകളാണ്. സഹോദരന്‍ ഇതേ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അഖില്‍ലാല്‍. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കേസ് എടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....