പത്തനംതിട്ട : ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച പെണ്‍കുട്ടികളെ മറ്റൊരു സ്കൂട്ടര്‍ യാത്രികന് ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞു. വെച്ചൂച്ചിറ ടൗണിലെ പ്രധാന റോഡിലാണ് അപകടമുണ്ടായത്. ആളുകളെ കയറ്റാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിനെ മറികടന്ന് വന്ന പെണ്‍കുട്ടികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ബസിന്റെ ഇടത് ഭാഗത്തുനിന്നും വന്ന മറ്റൊരു സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. പരിക്കേറ്റ വെച്ചൂച്ചിറ പുത്തേട്ട് ആന്മരിയ (23), പരവരാക്കത്ത് ജോഫിയ ജോജി (18) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരും നല്കിയ പരാതിയില്‍ വെച്ചൂച്ചിറ പോലീസ് കേസ് എടുത്തു.