ആലപ്പുഴ: സ്കൂട്ടർ യാത്രക്കാരിയെ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ സ്കൂട്ടർ യാത്രക്കാർ സഹായിക്കാനെന്ന നാട്യത്തിൽ അടുത്തുകൂടി ആഭരണങ്ങൾ കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിക്കു പിടിച്ചുനിർത്തി ആഭരണങ്ങൾ പൊട്ടിച്ചെടുത്തുവെന്നും പരാതിയിൽ പറയുന്നു. കരിപ്പുഴ നാലുകെട്ടുംകവല കവലക്കൽ ആര്യ (23)യുടെ കൊലുസ്സും രണ്ടു മോതിരവും കൈച്ചെയിനുമാണ് നഷ്ടമായത്. ശനിയാഴ്ച രാത്രി ഏഴരയോടെ മുട്ടം കുളത്തിനു വടക്കുള്ള എൻ.ടി.പി.സി. റോഡിലാണു സംഭവം. സ്കൂട്ടറിലെത്തിയ രണ്ടുപേർ തന്റെ സ്കൂട്ടറിനു പിന്നിലിടിച്ചെന്നും വീണുപോയ തന്നെ രക്ഷിക്കാനെന്ന വ്യാജേന അടുത്തെത്തിയവർ ആദ്യം പരിക്കിനെപ്പറ്റി ചോദിച്ചെന്നും പിന്നാലെ ആഭരണങ്ങൾ ഊരിയെടുത്തെന്നുമാണ് ആര്യ പോലീസിനു മൊഴിനൽകിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.