കൊച്ചി : വൈറ്റിലയില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. വൈറ്റില സ്വദേശി ജിമ്മി ചെറിയാനാണ് മരിച്ചത്. മലയാള മനോരമയിലെ മുന്‍ സര്‍ക്കുലേഷന്‍ ഇന്‍സ്‌പെക്ടറായിരുന്നു.
രണ്ടു കാറുകള്‍ തമ്മിലുള്ള മല്‍സര ഓട്ടമാണ് അപകടമുണ്ടാക്കിയത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേയ്ക്കു സ്കൂട്ടറുമായി കയറുമ്പോഴാണ് അപകടം ഉണ്ടായത്. ഇടിച്ച കാറിനു പിന്നാലെ വന്ന മൂന്നു കാറുകള്‍ കൂടി അപകടത്തില്‍ പെട്ടു. ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിയാണ് ജിമ്മി മരിച്ചതെന്നാണ് വിവരം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമ കൊല്ലം സ്വദേശിയാണ്. മറ്റൊരാള്‍ വൈറ്റില സ്വദേശിയും.