കരുവാരകുണ്ടില്‍ പുല്‍വെട്ട വട്ടമലയില്‍ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കരുവാരകുണ്ടില്‍ പുല്‍വെട്ട വട്ടമലയില്‍ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രികൻ മരിച്ചു. എടത്തനാട്ടുകര ആഞ്ഞിലങ്ങാടി മഠത്തൊടി മുഹമ്മദിന്റെ മകൻ അബ്ദുല്‍ ബഷീർ (50) ആണ് മരിച്ചത്. ബഷീറിന്റെ മകള്‍ റിയക്ക് (15) ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചക്ക് വട്ടമല കരിങ്കന്തോണിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ബാപ്പയും മകളും കൂടി സ്കൂട്ടറിൽ മലയോര പാതയായ വട്ടമല വഴി കരുവാരകുണ്ടിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു. വട്ടമലയില്‍ നിന്ന് കരുവാരകുണ്ട് ഭാഗത്തെ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ച്‌ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികത്ത് താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നു.

വിവരമറിഞ്ഞ് എത്തിയ ആളുകള്‍ ഏറെ നേരം ശ്രമിച്ചാണ് ഇരുവരെയും ആശുപത്രിയിൽ എത്തിക്കാനുള്ള വാഹനത്തിലേക്കെടുത്തത്. പുന്നക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും ബഷീർ മരിച്ചിരുന്നു. റിയയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വട്ടമല വഴി എടത്തനാട്ടുകരയിലേക്ക് പോകുന്ന മലയോര പാത സ്ഥിരം അപകട മേഖലയാണ്. ഏകദേശം ചെറുതും വലുതുമായ 15 ൽ കൂടുതൽ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം ; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം...

0
കാഞ്ഞങ്ങാട്: പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ...