സ്‌കൂട്ടര്‍ മോഷ്ടിച്ച്‌വില്‍പ്പന നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പൂന്തുറ : വീട്ട് വളപ്പില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച്‌ തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്ത് വില്‍പ്പന നടത്തിയ കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കളിയാക്കാവിള കോയി വിളയി സ്വദേശി മുഹമ്മദ്ഖാന്‍ ആണ് പൂന്തുറ പോലീസിന്റെ പിടിയിലായത്. ബീമാപളളി സ്വദേശിയുടെ ഒരു വര്‍ഷം പഴക്കമുള്ള സ്‌കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. മാര്‍ത്താണ്ഡത്ത് 5000 രൂപയ്ക്ക് വിറ്റ സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ 13 നാണ് സ്‌കൂട്ടര്‍ മോഷണം നടന്നത്.

സ്‌കൂട്ടറിന്റെ ഉടമ എറണാകുളത്ത് പോയി മടങ്ങിവന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടര്‍ കാണാനില്ലായിരുന്നു. ഉടമ പൂന്തുറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്‌കൂട്ടര്‍ ഉടമയുമായി പരിചയമുളളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പൂന്തുറ എസ്‌എച്ച്‌ഒ പ്രദീപ്.ജെ , എസ്‌ഐ ജയപ്രകാശ്, സിപിഒ ബിജു ആര്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഭ്യന്തര ഫെർട്ടിലൈസർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ...

കുടുംബ വഴക്കിനെ തുടർന്ന് ദേഷ്യത്തിൽ വാതിലിന്റെ ചില്ല് തകർത്തു ; കൈ മുറിഞ്ഞ് രക്തം...

0
കൊച്ചി: കുടുംബ വഴക്കിനിടെയുണ്ടായ ദേഷ്യത്തിൽ വീടിന്റെ അടുക്കള വാതിലിന്റെ ചില്ല്...

പുലര്‍ച്ചെ വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിൽ തർക്കം ; സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടി ,...

0
മുംബൈ: മുംബൈയിൽ വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം...

കട്ടപ്പന–കുട്ടിക്കാനം മലയോര പാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം , യുവാവ് മരിച്ചു

0
ഏലപ്പാറ: ഇടുക്കി കട്ടപ്പന–കുട്ടിക്കാനം മലയോര പാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം....