ടെസ്റ്റ് ഡ്രൈവിന് ശേഷം പണമടച്ചാൽ മതിയെന്ന് ഒല

For full experience, Download our mobile application:
Get it on Google Play

ഒല എസ് 1  ഇലക്ട്രിക്ക് സ്‍കൂട്ടറിന് ഒരു പുതിയ പേയ്‌മെന്റ് പ്ലാൻ അവതരിപ്പിച്ച് ഒല ഇലക്ട്രിക്. ഓല എസ് 1 ഇലക്ട്രിക് സ്‍കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവിന് ശേഷം മാത്രമേ ഉപഭോക്താക്കളിൽ നിന്ന് അന്തിമ പേയ്മെന്റ്  സ്വീകരിക്കുകയുള്ളുവെന്ന് ഒല വ്യക്തമാക്കിയതായി പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബർ അവസാനത്തോടെ ഒല സ്കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ഒല ഇലക്ട്രിക് നേരത്തെ പറഞ്ഞിരുന്നു.

ഒല എസ് 1 – ഓല എസ് 1 പ്രോ സ്കൂട്ടറുകളുടെ ലാസ്റ്റ് പേയ്‌മെന്റ് ഒക്ടോബർ 18 മുതൽ കമ്പനി ആരംഭിക്കേണ്ടതായിരുന്നു. ടെസ്റ്റ് ഡ്രൈവ് ഒക്ടോബർ 25 മുതലാണ് ആരംഭിക്കുക. എന്നാൽ  ടെസ്റ്റ് ഡ്രൈവ് നടത്തിയതിന് ശേഷം ലാസ്റ്റ് പേയ്‌മെന്റ് നടത്താനാണ് കമ്പനി ആവശ്യപ്പെടുക. നവംബർ 10 മുതൽ ഓല എസ് 1 ന്റെ ലാസ്റ്റ്  പേയ്മെന്റ് സ്വീകരിക്കാൻ തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഒല സ്കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവ് നവംബർ 10 ന് മുമ്പ് ആരംഭിക്കുമെന്നാണ് ഇതിനർത്ഥം. ഒല സ്കൂട്ടറിന്റെ ആദ്യ ലോട്ട് കമ്പനി ഇതിനകം ബുക്ക് ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ മാസം വെറും രണ്ട് ദിവസത്തിനുള്ളിൽ കമ്പനി 1100 കോടി രൂപയുടെ ഒല സ്കൂട്ടർ ബുക്ക് ചെയ്തു. ഇപ്പോൾ അതിന്റെ അടുത്ത ഭാഗത്തിന്റെ ബുക്കിംഗ് ദീപാവലിയ്ക്ക് മുമ്പ് നവംബർ 1 മുതൽ ആരംഭിക്കും.

ഒല സ്കൂട്ടറിന്റെ 2 മോഡലുകൾ കമ്പനി പുറത്തിറക്കി. ഇതിൽ ഓല എസ് 1 ന്റെ എക്സ് ഷോറൂം വില 99,999 രൂപയും ഒല എസ് 1 പ്രോയുടെ വില 1,29,999 രൂപയുമാണ്. ഒല എസ് 1ന്‍റെ ഡെലിവറി ടെസ്റ്റ് ഡ്രൈവ് എന്നിവ സംബന്ധിച്ച് വ്യക്തത നൽകാത്തതിനാൽ  സ്കൂട്ടർ ബുക്ക് ചെയ്ത ഉപഭോക്താക്കൾ നേരത്തെ പരാതിയുമായി രംഗത്ത് വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...