വനത്തില്‍ വേട്ട – ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഞെട്ടി ; തോക്കുമായി വേട്ടയ്ക്കിറങ്ങിയത് പോലീസുകാരന്‍

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂർ : സംരക്ഷിതവനത്തിൽ ആയുധവുമായി വേട്ടയ്ക്കുപോയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. എരുമാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കോൺസ്റ്റബിൾ ഗൂഡല്ലൂർ ധർമഗിരി സ്വദേശി സിജുവിനെ (43) യാണ് ജില്ലാ പോലീസ് മേധാവി ആശിഷ് റാവത്ത് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ പന്ത്രണ്ടാംതീയതിയാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങാവനത്തിൽ പ്രവേശിച്ചത്. ഹെഡ്ലൈറ്റും നാടൻതോക്കുമായി വനത്തിലൂടെ സിജു പോവുന്നത് ഇവിടങ്ങളിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട വയനാട് വന്യജീവിസങ്കേതത്തിലെ വനപാലകർ കേസ് രജിസ്റ്റർചെയ്തു. വേട്ടക്കാരെ തിരിച്ചറിയുന്നതിനായി ക്യാമറദൃശ്യങ്ങൾ ഗൂഡല്ലൂർ പോലീസിന് കൈമാറി. പോലീസ് പരിശോധനയിലാണ് തോക്കുമായി കാട്ടിൽ നിൽക്കുന്നയാൾ പോലീസ് കോൺസ്റ്റബിൾ ആണെന്ന് തിരിച്ചറിഞ്ഞത്. സംഭവദിവസം സിജു എരുമാട് സ്റ്റേഷനിലെ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടയാളായിരുന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് സസ്പെൻഷൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...