ഉദ്യോഗസ്ഥർ സർവീസിൽ തിരിച്ചു കയറി ; പട്ടികജാതിഫണ്ട് തട്ടിപ്പ് വിജിലന്‍സിന് നല്‍കി പാര്‍ട്ടിക്കാരുടെ തടിയൂരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോർപ്പറേഷനിൽ നിലവിലെ ഭരണസമിതി അധികാരമേറ്റ ശേഷം പുറത്തുവന്ന ഏറ്റവും വലിയ അഴിമതികളിൽ ഒന്നായ പട്ടികജാതി ഫണ്ട് തട്ടിപ്പിന്‍റെ  അന്വേഷണം തുടങ്ങിയിടത്ത് തന്നെ. കേസ് വിജിലൻസിന് കൈമാറി തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടിക്കാരെ രക്ഷിച്ചതോടെയാണ് അന്വേഷണം നിലച്ചത്. തട്ടിപ്പ് നടത്തി അറസ്റ്റിലായ ഉദ്യോഗസ്ഥർ സർവീസിൽ തിരിച്ചുകയറുകയും ചെയ്തു. പിന്നോക്കക്ഷേമവകുപ്പിന്‍റെ  ഓഡിറ്റിങ്ങിലാണ് ഒരു കോടി നാലുലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.

അപേക്ഷർക്ക് അനുവദിക്കുന്ന പണം അവരുടെ അക്കൗണ്ടിലേക്ക് കൈമാറാതെ 24 വ്യാജ അക്കൗണ്ടുകളിലേക്ക് വകമാറ്റുകയായിരുന്നു. തട്ടിപ്പ് നടത്തിയ രണ്ടു പട്ടികജാതി വികസന ഓഫീസർമാർ ഉൾപ്പെടെ ആറു പേർ സസ്പെൻഡ് ചെയ്യപ്പെട്ടു. രണ്ടു എസ്.സി പ്രമോട്ടർമാരെ പിരിച്ചുവിട്ടു. കേസിൽ 11 പ്രതികൾ അറസ്റ്റിലായി. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. സസ്പെൻഷനിലായവർ സർവീസിൽ തിരിച്ചുകയറി മറ്റ് എവിടെയോ ഇരുന്ന് അടുത്ത തട്ടിപ്പിന് കോപ്പുക്കൂട്ടുന്നു. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതാവിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള അക്കൌണ്ടിലേക്ക് കൂടുതൽ തുക പോയതെന്ന് കണ്ടെത്തിയെങ്കിലും അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. പാർട്ടിയുടെ പ്രതിരോധവും ഇതാണ്.

ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച തട്ടിപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസ് എന്ന പേരിൽ വിജിലൻസിന് കൈമാറിയിട്ട് മാസം ആറുകഴിഞ്ഞു. ചോദിക്കുമ്പോൾ എല്ലാം മൊഴിയെടുപ്പ് തുടരുന്നുവെന്നാണ് വിജിലൻസിന്‍റെ മറുപടി. തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടിക്കാരെ രക്ഷിക്കാനാണ് കേസ് വിജിലൻസിന് കൈമാറിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...