ശബരിഗിരി പെൻസ്റ്റോക് പൈപ്പിൽ ചോർച്ച

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ശബരിഗിരിയിൽ വൈദ്യുതോൽപാദനത്തിനു വെള്ളം എത്തിക്കുന്ന പെൻസ്റ്റോക് പൈപ്പിൽ ചോർച്ച. രണ്ട് ദിവസമായി ചോർച്ച തുടരുന്നു. മൂഴിയാർ പെൻസ്റ്റോക് ക്രോസിങ് ഭാഗത്ത് പൈപ്പുകൾ തമ്മിൽ ബന്ധിച്ചിരിക്കുന്നിടത്തു നിന്നാണ് വെള്ളം പുറത്തേക്കു ഒഴുകുന്നത്.

കാലപ്പഴക്കത്തിൽ സീൽ തകരാറിലായതാണ് ചോർച്ചയ്ക്കു കാരണം. ആദ്യം ചെറിയ തുള്ളിയായിട്ടാണ് വെള്ളം പോയിരുന്നത്. ഇന്നലെ ഉച്ചയോടെ ചോർച്ചയുടെ ശക്തി കൂടി. പദ്ധതിയുടെ പ്രധാന ജല സംഭരണിയായ കക്കി–ആനത്തോട് അണക്കെട്ടിൽ നിന്ന് തുരങ്കത്തിലൂടെ എത്തുന്ന വെള്ളം വാൽവ് ഹൗസിൽ എത്തിയ ശേഷം 3 കൂറ്റൻ പൈപ്പുകളിലൂടെയാണ് പവർഹൗസിൽ എത്തുന്നത്. ഇതിൽ ഒന്നിലാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...