യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് മുന്നേറ്റം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് മുന്നേറ്റം. ജനപ്രതിനിധി സഭയിലും സെനറ്റിലും ആദ്യഫല സൂചനകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമാണ്. ഫ്ലോറിഡ ഗവർണറായി റോൺ ഡി സാന്റിസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായേക്കുമെന്ന് കരുതുന്നയാളാണ് നാൽപത്തിനാലുകാരനായ റോൺ ഡി സാന്റിസ്.

മാസച്യുസിറ്റ്സ്, മേരിലാൻഡ് സംസ്ഥാനങ്ങളിൽ യഥാക്രമം ഡെമോക്രാറ്റ് പാർട്ടിയുടെ മൗര ഹേലിയും വെസ്‌ മൂറും ഗവർണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചു. മാസച്യുസിറ്റ്സിന്‍റെ  ആദ്യ വനിതാ ഗവർണറും രാജ്യത്തെ ആദ്യ ലെസ്ബിയൻ ഗവർണറുമാണ് മൗര ഹേലി. മേരിലാൻഡ് സംസ്ഥാനത്തെ ആദ്യ ആഫ്രിക്കൻ–അമേരിക്കൻ ഗവർണറാണ് വെസ് മൂർ.

36 സംസ്ഥാന ഗവർണർമാരെയും 435 യുഎസ് ജനപ്രതിനിധി സഭാംഗങ്ങളെയും 35 സെനറ്റ് അംഗങ്ങളെയും തിര‍ഞ്ഞെടുക്കാനാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തപാൽവോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ വോട്ടെണ്ണൽ നീണ്ടുപോയേക്കാം. ജനപ്രതിനിധിസഭയിലും സെനറ്റിലും ആർക്കാണു ഭൂരിപക്ഷമെന്നു വ്യക്തമാകാൻ ദിവസങ്ങളെടുത്തേക്കാം. ജനുവരി 3ന് ആണു പുതിയ സെനറ്റ് ചേരുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...